നിലാവില്‍ മാഞ്ഞുപോയ പെണ്‍കുട്ടി

നിലാവില്‍ മാഞ്ഞുപോയ പെണ്‍കുട്ടി
Stories, Poems & Other Artices by PREMLAL P.D

Thursday, 10 September 2015

Poem Mazhavillu

മഴവില്ല് (ബാലകവിത)



മഴമാറി വെയില്‍ വരും സായന്തനങ്ങളില്‍
മാനത്തുദിക്കുമെന്‍ മാരിവില്ല്
ചക്രവാളത്തിന്റെ വാതില്‍ കമാനമായ്
സ്വാഗതമേകുന്ന വര്‍ണ്ണവില്ല്

നീലാംബരത്തിന്റെ നീലിമ ഛായയില്‍
ചായങ്ങള്‍ ചാലിച്ച ചിത്രകാരാ...
താരാപഥത്തിലെ തൂവെള്ളിച്ചെപ്പുകള്‍
ആകുമോ നിന്‍സ്വന്തം വര്‍ണ്ണതാലം !

സപ്തവര്‍ണ്ണങ്ങളില്‍ നിന്‍ വിരല്‍ ചാലിക്കും
മുഗ്ദമാം ചിത്രത്തിന്‍ പിന്‍രഹസ്യം
ബാലകര്‍ ഞങ്ങള്‍ക്കു കൂടെ പകരുവാന്‍
നീ മടിക്കുന്നതു കഷ്ടമല്ലോ ?!

No comments:

Post a Comment