Monday, 14 September 2015
Poem Mazhayethum neram..
മഴയെത്തും നേരം
മാനം കറുത്തിരുളുന്നു അവനിയില്‍
മാലോകര്‍ വെമ്പല്‍ പായുന്നു
ഹുംകാരമോതിയെത്തുന്നു കൊടുംകാറ്റ്
സംഹാര നൃത്തമാടുന്നു
മേഘച്ചിറകിലോളിപ്പിച്ച വെള്ളിവാള്‍
ഭുമിക്കു നേരെ പായുന്നു
ദിക്കുകള്‍ പൊട്ടിത്തകര്‍ക്കും വിജ്രംബനം
അട്ടഹാസം മുഴക്കുന്നു
കോരിചൊരിഞ്ഞഴിഞ്ഞെത്തുന്ന പേമാരി
നീരറ്റ മണ്ണിന്‍ സുകൃതം,,,,
(എന്‍റെ മകളുടെ ആവശ്യത്തിനായി പത്തുമിനുട്ടില്‍ ഏഴുതേണ്ടി വന്ന ഒരു മഴക്കവിത....)
Poem Sahyadri
സഹ്യാദ്രി
ചന്ദനം പെയ്യുന്ന പൂഞ്ചോലക്കാടുകള്‍
കംബളം തീര്‍ക്കുന്ന നീലക്കുറിഞ്ഞികള്‍
നാണിച്ചു നില്‍ക്കുന്ന സഹ്യാദ്രിപെണ്ണെ നിന്‍
ചേലൊത്ത മഞ്ഞണിച്ചേല മുത്തട്ടെഞാന്‍.......
(കോളെജു മാഗസിന്‍റെ ടൈറ്റില്‍ സോങ്ങിനായി എഴുതിയ നാലു വരികള്‍)
Friday, 11 September 2015
Thursday, 10 September 2015
Poem Mazhavillu
മഴവില്ല് (ബാലകവിത)
മഴമാറി വെയില്‍ വരും സായന്തനങ്ങളില്‍
മാനത്തുദിക്കുമെന്‍ മാരിവില്ല്
ചക്രവാളത്തിന്റെ വാതില്‍ കമാനമായ്
സ്വാഗതമേകുന്ന വര്‍ണ്ണവില്ല്
നീലാംബരത്തിന്റെ നീലിമ ഛായയില്‍
ചായങ്ങള്‍ ചാലിച്ച ചിത്രകാരാ...
താരാപഥത്തിലെ തൂവെള്ളിച്ചെപ്പുകള്‍
ആകുമോ നിന്‍സ്വന്തം വര്‍ണ്ണതാലം !
സപ്തവര്‍ണ്ണങ്ങളില്‍ നിന്‍ വിരല്‍ ചാലിക്കും
മുഗ്ദമാം ചിത്രത്തിന്‍ പിന്‍രഹസ്യം
ബാലകര്‍ ഞങ്ങള്‍ക്കു കൂടെ പകരുവാന്‍
നീ മടിക്കുന്നതു കഷ്ടമല്ലോ ?!
മാനത്തുദിക്കുമെന്‍ മാരിവില്ല്
ചക്രവാളത്തിന്റെ വാതില്‍ കമാനമായ്
സ്വാഗതമേകുന്ന വര്‍ണ്ണവില്ല്
നീലാംബരത്തിന്റെ നീലിമ ഛായയില്‍
ചായങ്ങള്‍ ചാലിച്ച ചിത്രകാരാ...
താരാപഥത്തിലെ തൂവെള്ളിച്ചെപ്പുകള്‍
ആകുമോ നിന്‍സ്വന്തം വര്‍ണ്ണതാലം !
സപ്തവര്‍ണ്ണങ്ങളില്‍ നിന്‍ വിരല്‍ ചാലിക്കും
മുഗ്ദമാം ചിത്രത്തിന്‍ പിന്‍രഹസ്യം
ബാലകര്‍ ഞങ്ങള്‍ക്കു കൂടെ പകരുവാന്‍
നീ മടിക്കുന്നതു കഷ്ടമല്ലോ ?!
Subscribe to:
Posts (Atom)